Latest Updates

കൊച്ചി: 2017 ഫെബ്രുവരി 17ന് കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ഏഴ് വർഷം നീണ്ട വിചാരണയ്ക്ക് ഒടുവിൽ വാദം പൂര്‍ത്തിയായി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം അവസാനിച്ചത്. തുടർനടപടികൾക്കായി മേയ് 21ന് കേസ് വീണ്ടും പരിഗണിക്കും. അതിനുശേഷം വിധി പ്രഖ്യാപനത്തേക്കായി മാറ്റും. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ് അടക്കം പ്രതിഭാഗം വാദം ആദ്യമായി പൂര്‍ത്തിയാക്കിയതോടെ, പ്രോസിക്യൂഷൻ മറുപടി വാദം 10 ദിവസത്തിനകം സമാപിച്ചു. ദിലീപ് ഉൾപ്പെടെ 9 പ്രതികളാണ് കേസിലുള്ളത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. 2018 മാർച്ചിലാണ് വിചാരണ നടപടികൾ ആരംഭിച്ചത്.

Get Newsletter

Advertisement

PREVIOUS Choice